Friday, January 3, 2020

നീലേശ്വരത്തെ സിപിഎം അക്രമം: പിറകിൽ ഗുണ്ടാ നേതാവ്?


കഴിഞ്ഞ കുറച്ചു മാസങ്ങളായി കരിവെള്ളൂർ പിലിക്കോട് നീലേശ്വരം ഭാഗങ്ങളിലായി തമ്പടിച്ചിട്ടുള്ള സിപിഎം ഗുണ്ടാനേതാവിന്റെ സാന്നിധ്യമാണ് നീലേശ്വരത്തെ അക്രമത്തിനു പിന്നിൽ എന്ന് സൂചന. സംസ്ഥാന നേതൃത്വത്തിന് അനഭിമതനായ ഈ നേതാവ് തൃക്കരിപ്പൂർ, പയ്യന്നുർ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ 2021 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. ഈ വർഷം ഈ പ്രദേശങ്ങളിൽ കൂടുതൽ സംഘർഷത്തിന് സാധ്യതയുണ്ടെന്നാണു പാർട്ടി ഗ്രാമങ്ങളിൽ ചർച്ച.
അതേ സമയം ഇക്കാര്യം നേത്രത്വത്തെ അറിയിച്ചു ഗുണ്ടാ നേതാവിനെ കണ്ണൂരിലെ സ്വന്തം തട്ടകത്തിൽ തിരിച്ചയക്കാൻ പ്രദേശത്തെ MLA സ്ഥാനമോഹികൾ ശ്രമിച്ചെങ്കിലും നേത്രത്വത്തെ ഭീഷണിപ്പെടുത്തിയിരിക്കയാണ് നിരവധി കേസുകളിലെ പ്രതി കൂടിയായ ഈ നേതാവ്. 

Thursday, July 2, 2015

പയ്യന്നൂരെ തമാശ-കൊലക്കേസ് പ്രതികളെ പിടിക്കാന് മറ്റൊരു കൊലക്കേസ് പ്രതിയുടെ നിരാഹാരസമരം

പയ്യന്നൂരെ തമാശ-കൊലക്കേസ് പ്രതികളെ പിടിക്കാന് മറ്റൊരു കൊലക്കേസ് പ്രതിയുടെ നിരാഹാരസമരം. ഇതൊക്കെ കണ്ടിട്ട് അന്തം വിട്ടു നില്ക്കുന്ന ജനങ്ങള്. ഹക്കിം വധം കുറ്റവാളികളെ പിടിക്കാന് ജനങ്ങള് നടത്തുന്ന സമരത്തില് രണ്ടു ദിവസമായി നിരാഹാര സമരം നടത്തുന്നത് ഒന്നര വര്ഷം മുന്പു ടൌണില് വച്ച് പട്ടാപ്പകല് വിനോദ് കുമാര് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഡി വൈ എഫ് ഐ ഗുണ്ട രഞ്ജിത്ത്. ഇതൊക്കെ കാണുന്ന ജനത മിക്കവാറും അടുത്ത വര്ഷം നടക്കുന്ന തിരഞ്ഞെടുപ്പില് മാർക്സിസ്റ്റ്‌ പാര്ട്ടിയെ ശ്മാശനതിലേക്ക് അയക്കും. അരുവിക്കരയില് നാശം തുടങ്ങിയതിന്റെ ലക്ഷണം കണ്ടു.
ലിബിയയില് അവസാന നാളുകളില് ഗദ്ദാഫി അനുഭവിച്ചതിനെ ആയിരം മടങ്ങ്‌ പിണറായിയും കോടിയേരിയും ജയരാജന്മാരും അനുഭവിക്കണം.ക്ലാസ്സ്‌ മുറിക്കകത്ത് വച്ച് അധ്യാപകനെ കൊല്ലാനും ഭാര്യയുടെ മുന്നില് വച്ച് ഭറ്ത്താവിനെ വെട്ടിനുരുക്കാനും പുഴയില് ചാടിച്ചു പിഞ്ഞുകുട്ടികളെ കല്ലെറിഞ്ഞു കൊല്ലുകയും ചെയ്ത ഈ നരാധമന്മാർക്കു കേവലം തിരെഞ്ഞെടുപ്പ് തോള്വി  മാത്രം കൊടുത്താല് പോരാ -ഇന്നൊരു അവസരമാണ് പയ്യനൂരുകാര്ക്ക്-കൊലയാളി രഞ്ജിത്ത് എന്ന ഡി വൈ എഫ് ഐ ഗുണ്ടയുടെ നിരാഹാര സമര ആഭാസത്തിനെതിരെ ജനങ്ങളെ അണിനിരത്തണം. ഈ ഞായറാഴ്ച നമ്മള് എല്ലാവരും ഇതില് പ്രതിഷേധിച്ചു 'വിനോദ് കുമാറിനെ കൊന്നവരെ- നിങ്ങള് ഹക്കിമിനെ വീണ്ടും കൊല്ലരുതേ' എന്ന മുദ്രാവാക്യം മുഴക്കി ക്കൊണ്ട് പയ്യനൂര് ടൌണില് പ്രകടനം നടത്തണം.

Monday, March 30, 2015

കരിങ്കുഴിയിലെ ഭീഷണി

കരിങ്കുഴിയിലെ ഡി വയ് എഫ് ഐ  ബോര്ഡ് രണ്ടു ദിവസം മുന്പാണ് സ്ഥാപിച്ചത്. ഭീഷണി ആര് എസ് എസ് കാര്ക്കെതിരെയാണ്-സ്വാഭാവികം!ഈ ഗ്രാമം ചെങ്കോട്ട ആണത്രേ-ഇവരുടെ തന്നെ നേതാവ് ദിവ്യയുടെ ഭാഷ കടമെടുക്കട്ടെ-നിന്റെയോക്കെ തന്തയുണ്ടാക്കിയതാണോടാ കരിങ്കുഴി എന്നാണു ചോദിക്കേണ്ടത്‌ .കുടിയൊഴിപ്പിച്ച കിരാതന് ചന്തുവിനെ കുടിയിരുത്തിയ ചുവന്ന മണ്ണാണ് കരിങ്കുഴി-ആണോ വലിയ കാര്യമായിപ്പോയി! അല്ല സഖാവേ ആരാ ഈ കിരാതന് ചന്തു? വല്ല ഊഹവുമുണ്ടോ? പട്ടിണി മാറ്റാനു പിടഞ്ഞു വീണു മരിച്ച ഒരാളുടെ പേര് പറയാമോ സഖാവേ? സ്വാതന്ത്രസമരത്തിന്റെ എന്ത് ചരിത്രമാ സഖാവേ നിങ്ങള്ക്കുള്ളത് ? വെള്ളക്കാര്ക്ക് ഒറ്റു കൊടുത്ത ചരിത്രമല്ലാതെ. ബോംബിന്റെ രാഷ്ട്രീയം കൊണ്ട് വന്നത് ആരാ? ആരാ ബി ജെ പി നേതാക്കളുടെ വീടിനു നേരെ ബോംബെറിഞ്ഞത്? ആരാ ബോംബെറിഞ്ഞു ചെറുപ്പക്കാരെ കൊന്നതും ജീവച്ചവമാക്കിയതും? പിഞ്ചു കുട്ടികളുടെ മുന്നില് വച്ച് ക്ലാസ്സ്‌ മുറിക്കകത്ത് അധ്യാപകനെ ബോംബെറിഞ്ഞു വെട്ടിക്കൊന്നതാരാ? സജിതലാല് എന്ന യുവാവിനെ ബോംബുകള് മാത്രം ഉപയോഗിച്ച് കൊന്നതാരാ? പന്നിയന്നൂരില് ഭാര്യയുടെ മുന്നില് വച്ച് ചന്ദ്രന് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്നതാരാ? പയ്യന്നൂരില് പെരുംബയില് വിനോദ്കുമാര്, പുഞ്ചക്കാട് ദാമോദരന്, പുത്തിലോട്ടു ലോഹിതാക്ഷന് ഇവരെയൊക്കെ വെട്ടിയരിഞ്ഞത് ആരുടെ പട്ടിണി മാറ്റാനാ? അമ്പതു വര്ഷത്തോളം ജനസന്ഘതിന്റെയും ബി ജെ പി യുടെയും കൊടിമരങ്ങളും കാര്യാലയങ്ങളും തകര്ത്തത് ആരായിരുന്നു ?
ഇന്ന് സ്വാഭാവികമായും തിരിച്ചടി ഉണ്ടാകും. കാരണം നിങ്ങള് തളര്ന്നു-ഞങ്ങള് വളര്ന്നു. സഖാവേ എന്താ പറഞ്ഞത് ? ഞങ്ങള്ക്ക് താങ്ങാനാവില്ലെന്നോ? ഇങ്ങു വാ അടിക്കാന്- കയ്യില് വളയിട്ട് ഇരിക്കുകയല്ല ഞങ്ങള്  ഇവിടെ- ചെങ്കൊടി എന്നെന്നും പാതി താഴ്ത്തി കെട്ടാനുള്ള ഏര്പ്പാടുണ്ടാക്കാം . രാവിലെ വീട്ടില് നിന്നിറങ്ങുമ്പോള് അമ്മ സ്വയംസേവകനെ വിജയിച്ചു വരാനാ അനുഗ്രഹിക്കുന്നതു- ആ അനുഗ്രഹം മതി നമുക്ക് ഈ ചോരകുടിയന്മാരുടെ അഹങ്കാരത്തിന് ചുട്ട മറുപടി കൊടുക്കാന്. ഡി വൈ എഫ് ഐ ക്കാരാ നീ സ്ഥാപിച്ച ഈ ബോര്ഡിന് മുന്നില് വച്ച് നമ്മള് ശാഖയെടുക്കും-അത് നിനയ്ക്ക് എത്ര കണ്ടു തങ്ങാനാവുമെന്നു നീ മറ്റൊരു ബോര്ഡ് വച്ച് നമ്മളെ അറിയിക്ക്‌.