'രാഹുൽ ഗാന്ധി നടുത്തളത്തിൽ ഇറങ്ങി' മലയാള പത്രങ്ങൾ ഒന്നാം പേജിൽ കൊടുത്ത വാർത്ത മറ്റു സംസ്ഥാനങ്ങളിൽ പത്രത്തിൽ അകത്താളുകളിൽ പോലും സ്ഥാനം പിടിച്ചില്ല. വെറുതെയല്ല മലയാളികള് പ്രബുധരാണെന്ന് പറയുന്നത്. അടുത്ത ദിവസം ലോകസഭയിൽ ഒരു കേരള എം പി പ്രത്യേക ചർച്ചക്ക് നോട്ടീസ് നൽകിയപ്പോൾ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു ' ഈ ചർച്ച രാഹുൽ ഗാന്ധി നയിക്കും ആദ്യം രാഹുൽ പ്രസങ്ങിക്കും'. പക്ഷെ ചർച്ച തുടങ്ങിയത് മല്ലികർജുനൻ. രാഹുൽ ഗാന്ധി വീണ്ടും ഉറങ്ങി തുടങ്ങി. ഇനി അടുത്ത പാർലിമെന്റ് സമ്മേളനത്തിൽ നടുത്തളത്തിൽ ഇറങ്ങാൻ തയാരാകുകയാണ് എന്നാണു ലേറ്റസ്റ്റ് വാര്ത്ത. അതിനു മുൻപ് പ്രിയങ്ക പാർടി ഏറ്റെടുക്കും എന്നും രാഹുൽ ഗേൾ ഫ്രണ്ടഉമായി നാട് കടക്കും എന്നും കേള്ക്കുന്നു. എന്തായാലും രാഹുൽ ഗാന്ധിക്ക് കേരളം നന്നായി ബോധിച്ചു. കാറിന്റെ മണ്ടയിൽ കയറി ഗോഷ്ടി കാണിച്ചാലും നേതാവിന്റെ മുണ്ട് ഊരിയാലും കള്ള് കുടിച്ചു മകളുടെ പ്രായത്തിലുള്ള വനിതാ നേതാവിനെയും കൂട്ടി രാത്രി കറങ്ങിയാലും നീലചിത്രക്കാരെ എം എൽ എ ക്വര്ട്ട്ര്സിൽ താമിസിപ്പിചാലും മലയാളികൾ വിഡ്ഢികൾ വോട്ടു ചെയ്യുമെന്നും ജയിക്കാമെന്നും രാഹുൽ മനസ്സിലാക്കിയിട്ടുണ്ട്.അത് കൊണ്ട് രാഷ്ട്രിയം അവസാനിപ്പിചിട്ടില്ലെങ്ങിൽ രാഹുലിനെ 2019 ൽ കേരളത്തിൽ പ്രതീക്ഷിക്കാം. അമേത്തിയിൽ ഇനി മത്സരിച്ചു ജയിക്കാമെന്ന ഒരു വിശ്വാസവും രാഹുലിന് ഇല്ല. മിക്കവാറും ആലപ്പുഴ മണ്ഡലം തിരഞ്ഞെടുക്കാനാണ് സാധ്യത.കാരണം വളരെയധികം 'വാർത്താശ്രദ്ധ' നേടിയ കെ സി വേണുവിന് അവിടെ ജയിക്കാമെങ്ങിൽ രാഹുലിന് അത് എളുപ്പം ആയിരിക്കുമത്രേ. അതിനിടയിൽ കേരളത്തിൽ 'മുഖ്യമന്ത്രി' ആകാനും രാഹുൽ ഗാന്ധി താല്പര്യം കാണിക്കുന്നുണ്ടത്രെ. കാരണം മുഖ്യമന്ത്രിയായി 2016 ൽ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ 2014 നഷ്ടപെട്ടതൊക്കെ തിരിച്ചെടുക്കാം എന്ന് കുറച്ചു യൂത്തുകാർ രാഹുലിനെ അറിയിച്ചു എന്നാണു കിട്ടിയ വിവരം. ഏതായാലും ഗണേഷ്കുമാർ, കുഞ്ഞാലികുട്ടി, പി ജെ ജോസഫ് എന്നീ മഹാന്മാർ ഉള്ള നിയമസഭയിൽ രാഹുൽ ഗാന്ധി വരുന്നത് ഗുണം ചെയ്യും. ഗനെഷ്കുമാറിനു വനിതക്ഷേമം, കുഞ്ഞാലികുട്ടിക്കു ശിശുക്ഷേമം, പി ജെ ജൊസെഫിനു വിമാനവും ഗതാഗതവും, ശ്രത്ച്ചന്ദ്രപ്രസാതിനെ ജയിപ്പിച്ചു എം എൽ എ ക്വർറ്റെർസിന്റെ ചുമതലയുള്ള സ്പീക്കറും, അബ്ദുള്ളകുട്ടിയെ സൌരോര്ജ മന്ത്രിയും ആക്കിയാൽ കേരളം രക്ഷപ്പെടും എന്നുള്ള ഇന്റെലിജെൻസ് റിപ്പോർട്ട് രാഹുൽ ഗാന്ധിക്ക് കിട്ടിയിട്ടുണ്ടാത്രേ.
Tuesday, August 19, 2014
Monday, July 28, 2014
ആം ആദ്മി പാർടി അഥവാ മലർപൊടിക്കാരന്റെ പാർടി
എന്തൊരു ബഹളമായിരുന്നു 'ഇന്ന് ദില്ലി നാളെ ഹരിയാന മറ്റന്നാൾ മഹാരാഷ്ട്ര പിന്നെ കേരളം ഒലക്കേടെ മൂട് '. 28 സീറ്റ് ദില്ലി അസ്സെംബ്ലിയിൽ കിട്ടിയപ്പോൾ ഇവർ കരുതി സംഗതിയൊക്കെ മാറി എന്ന്. പിന്നെ ഒരു വരവായീരുന്നു പാർട്ടിയിലേക്ക് പ്രമുഖന്മാർ-അശുതോഷ് തൊട്ടു അന്ഗമാലിയിലെ രാജപ്പൻ വരെ പത്തുരൂപ മെമ്പറായി. കോണ്‍ഗ്രസിനെയും കൂട്ടി ഭരിക്കാൻ തുടങ്ങിയപ്പോ സംഭാവനകൾ കൂംബാരമായി. ഒരു ദിവസം കോടികളാണ് ഇന്റർനെറ്റ് വഴി ആം ആദ്മി പാർടി യുടെ അക്കൗൻടിൽ എത്തിയത്. എന്നിട്ടെന്തായി? പാർട്ടിക്കാരുടെ കറന്റ് ബിൽ "അടയ്ക്കേണ്ട' എന്ന് തീരുമാനിച്ചു-പാർട്ടിക്കാരല്ലാതവർക്ക് അങ്ങിനെ പണി കൊടുത്തു. പിന്നെ പരാതി ബോധിപ്പിക്കാൻ ഫോണ്‍, എസ് എം എസ്, ഇമെയിൽ, ഒന്നും പറയണ്ട.
നാട് നന്നായി എന്ന് എല്ലാവരും കരുതി. സ്വയം രാജാവായി പ്രഖ്യാപിച് അരവിന്ദ മഹാരാജാവ് പ്രജകളുമായി നേരിട്ട് സംവദിക്കാൻ ദർബാരും സംഘടിപിച്ചു. പക്ഷെ ദർബാറിൽ നടന്നത് കൂട്ടത്തല്ല്. തല്ലു കൊണ്ടവനും തല്ലു കൊടുത്തവനും ആം ആദ്മി ക്കാർ. ഒരു വിധം ഓടി രക്ഷപെട്ടു ടെറസ്സിൽ കയറി ടാറ്റാ പറഞ്ഞു അന്ന് തടി തപ്പി. അടുത്ത ദിവസം സ്വന്തം മന്ത്രി കഞ്ചാവ് വേട്ടക്കിറങ്ങി- പോലിസ് എന്തിനു ഞാനുള്ളപ്പോൾ? അങ്ങിനെ സോമനാഥൻ ആം ആദ്മി പിള്ളേരെയും കൂട്ടി നട്ടപ്പാതിരക്കു റൈഡിനിറങ്ങി. ആഫ്രിക്കകാരിയെ കഞ്ചാവോടെ കൂടെ പിടി കൂടി പത്തു മണിക്കൂര് ബന്ദിയാക്കി വച്ചു. മൂത്രമൊഴിക്കാൻ പോലും സമ്മതിച്ചില്ലത്രേ. പോലീസ് സഹകരിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ അരവിന്ദ മഹാരാജാവ് ചൂടായി. സോമനാഥൻ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത അരുണ്‍ ജെയ്ട്ട്ളിയുടെ മുഖത്ത് തുപ്പും എന്നും പ്രഖ്യാപിച്ചു. വിചാരിച്ച പോലെ ഭരണം അത്ര എളുപ്പമല്ല എന്ന് മനസിലാക്കിയ അരവിന്ദ മഹാരാജാവ് നിരാഹാരം പ്രഖ്യാപിച്ചു. അത് ചീറ്റിപ്പോയപ്പോൾ തുറുപ്പ് ചീട്ടു പുറത്തെടുത്തു-ലോക്പാൽ! ഒടുവിൽ ഒരു വിധം രാജി വച്ച് രക്ഷപ്പെട്ടു. പാർട്ടി ആഫീസിൽ കപ്പലണ്ടി തിന്നു കൊണ്ടിരിക്കുമ്പോൾ അശുതോഷ് പറഞ്ഞു " ഷീല ദീക്ഷിതിനെ തൊപ്പിക്കമെന്ഗിൽ മോഡിയെയും തോപ്പിക്കാം." ഒന്നും ചിന്തിച്ചില്ല അരവിന്ദ മഹാരാജാവ്കാശിയിലെത്തി പത്രിക കൊടുത്തു പുഴയിലിറങ്ങി കുളിച്ചു പിന്നെ കാശിക്കാരും മഷിയിലും തല്ലു കൊണ്ടും കുളിപ്പിച്ചു. അവസാനം എട്ടു നിലയിൽ അവിടെ പൊട്ടി. ദില്ലിയിൽ ഏഴും പൊട്ടി. ഹരിയാനയിൽ കെട്ടി വച്ചതും പോയി. പക്ഷെ ഇതൊന്നുമായിരുന്നില്ല ആം ആദ്മി പാർടിയുടെ മാസ്റ്റെർ പീസ് -അത് അമേട്ടിയും ഗാസിയബാദും ആയിരുന്നു. കവി കുമാരാൻ അമേത്തിയിൽ 5 മാസം അടയിരുന്നു മൊട്ട വിരിയിച്ചപ്പോൾ കിട്ടിയത് ആയിരം. ഇന്നലെ വന്ന സ്മൃതിക്ക് കിട്ടിയത് 3 ലക്ഷം. ശാസിയ പിന്നെ ആം ആദ്മി പാർടി ആഫീസ് കയറിയാതായി വിവരമില്ല.
ഇനി ഹരിയാനയും വേണ്ട മഹാരാഷ്ട്രയും വേണ്ട-നമുക്ക് ദില്ലി മാത്രം നോക്കാം എന്നായി ഇപ്പോൾ അരവിന്ദ മഹാരാജാവ്. ലക്ഷങ്ങൾ കോടികൾ വന്നെത്തിയ പാർടി അക്കൌണ്ടിൽ ഇന്ന് വരുന്നത് നൂറുകൾ. ജനങ്ങള് ഇങ്ങിനെയും പണി തരുമെന്ന് അരവിന്ദ മഹാരാജാവ് സ്വപ്നത്തിൽ പോലും കരുതിയിരിനിട്ടുണ്ടാവില്ല.
Friday, July 25, 2014
മഹാത്മാ ഗാന്ധി കി ജയ്
മഹാത്മാ ഗാന്ധിയെ കൊന്നത് ആർ എസ് എസ്സെന്നു രാഹുൽ ഗാന്ധി കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പ്രസന്ഗിച്ചപ്പോൾ, ഞങ്ങളാണ് സ്വതന്ത്ര സമരത്തിന്റെ അവകാശികൾ എന്ന് ദിഗ്വിജയൻ പറഞ്ഞപ്പോൾ ഇവർ ഇതൊക്കെ ചെയ്യും എന്ന് നമ്മൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എം എൽ എ ഹോസ്റ്റലിൽ മുറിയെടുത്തു കൊടുക്കുന്നത് നീലച്ചിത്ര ബ്ലാക്ക് മെയിൽ കേയ്സിലെ പ്രധാന പ്രതിക്ക്.ഒന്നും രണ്ടും ദിവസമല്ല ആഴ്ച്ചകളോളം! നീലച്ചിത്രങ്ങളിൽ ഒരു പ്രധാന നടൻ ചെറുപ്പക്കാരനായ പാർടി മുൻ കേന്ദ്രമന്ത്രി അത്രേ-ഭലേ ഭേഷ് -മഹാത്മാ ഗാന്ധി കി ജയ് !
മഹാത്മാ ഗാന്ധി അർദ്ധനഗ്നയായ യുവതിക്ക് സ്വന്തം വസ്ത്രം നഗ്നത മറക്കാൻ കൊടുത്തപ്പോൾ ഇവിടെ ഉണ്ണിത്താന്റെ മുണ്ട് ഊരി വലിച്ചു കൊണ്ടുപോയത് പാർട്ടിക്കാരു തന്നെ. രാഹുൽ ഗാന്ധിയുടെ പ്രായത്തിലുള്ള ഒരു ചെറുപ്പക്കാരൻ അഖിലേന്ത്യാ നേതാവ് സ്വന്തം ഭാര്യയെ തന്തൂരി അടുപ്പിലിട്ടു ചുട്ടു കൊന്നാപ്പോൾ ആയിരങ്ങളെ വെടി വച്ച് കൊന്ന ജനറൽ ഡയർ പോലും നാണിച്ചിരിന്നിരിക്കണം. പ്രധാനമന്ത്രിയാക്കാൻ കച്ച കെട്ടിയിറങ്ങിയ വേറൊരു ഗാന്ധിയൻ നേതാവുണ്ട് പാർട്ടിക്ക്-ഇന്ത്യക്കാരുടെ ഭാഗ്യം കൊണ്ട് മാത്രം ആ ദുരന്തം സംഭവിച്ചില്ല- അതെ ആ നേതാവ് ഗവർണർ ആയി. പ്രായം 80 ആയിട്ടും ദിവസവും 'കാൾ ഗേൾസിന്റെ' കൂടെയായിരന്നത്രേ കിടത്തം. ആ നാരായണ ദത്തൻ ഒടുവിൽ ഒരു പാർടിക്കാരി നേതാവിന്റെ മകനെ സ്വന്തം മകനായി അന്ഗീകരിച്ചപ്പോൾ(കോടതി വിധിയും ഡി എൻ എ ടെസ്റ്റ് ഒക്കെ വേണ്ടി വന്നെങ്ങിലും) മഹാത്മാ ഗാന്ധി സബർമതി ആശ്രമത്തിൽ നിന്നല്ല ഈ ലോകത്ത് നിന്ന് തന്നെ ഓടിപ്പോയിട്ടുണ്ടാകും.
Thursday, July 24, 2014
പാർട്ടി കൊണ്ഗ്രെസ്സ് നടത്താൻ തയ്യാറുണ്ടോ?
ദ്രവിച്ച് ദ്രവിച്ച് പാർട്ടിയുടെ അവസ്ഥ ഇതായി.പാർട്ടി കൊണ്ഗ്രെസ്സ് നടത്താൻ ഒരു സംസ്ഥാനവും തയ്യാരില്ലത്രേ.എന്തൊരു മൂചായിരുന്നു "ആഫ്റ്റെർ നെഹ്‌റു ഏ കെ ജി ". "ചെന്ഗോട്ടയിലും ചെന്ഗോടി പാറും'. "ഞൊട്ടും" ഇന്ന് മധുര മനോഹര ബംഗാളിൽ രണ്ടു ജില്ല കമ്മിററി ആഫീസ് തുറക്കാൻ ധൈര്യം ഇല്ലത്രേ സഖാക്കൾക്ക്. രണ്ടു വര്ഷമായി ത്രിണമൂലുകാരെ പേടിച്ചു ജില്ലാ ആഫീസ് തുറന്നിട്ട്. ഇനി ബാക്കിയുള്ളത് ത്രിപുരയും ചില്ലറ കേരളത്തിലും. കേരളത്തിൽ പിണറായിയും കോടിയേരിയും ജയരാജന്മാരും ഏതാണ്ട് ശവപ്പെട്ടി തയ്യാര്രാക്കി വച്ചിട്ടുണ്ട്. "സമരം ചെയ്യാനും ടീച്ചർമാരെ തല്ലാനും ഹർതാല് നടത്താനും പാർട്ടി തയ്യാറല്ലെങ്കില് പിന്നെ ആര് പോകാന ഈ പാർട്ടിയില്"കണ്ണൂരെ ഒരു എസ് എഫ് ഐ നേതാവിന്റെ ആത്മഗതം. ശരിയാണ്. തോന്ന്യവാസം കാണിച്ചു രക്ഷപ്പെടണമെങ്കില് കേരളത്തിലെ കോളേജുകളില് എസ് എഫ് ഐ തന്നെ രക്ഷ. 51 വെട്ടിന് ടി പി യെ കൊന്നും ജയകൃഷ്ണൻ മാഷെ കുട്ടികളുടെ മുന്നിൽ വെച്ച് കൊന്നും ഇവർ നടപ്പിലാകിയ 'സോഷ്യലിസം' ഇന്ന് ത്രിണമൂലുകാർ ബംഗാളിൽ നടപ്പിലാക്കുന്നു. കേരളത്തില് മമതയെ പോലെ ഒരു കൊണ്ഗ്രെസ്സുകാരി ഇല്ലാത്തത് അച്യുതാനന്ദന്റെ ഭാഗ്യം. പഠിപ്പുമുടക്ക് സമരത്തിന്നെതിരെ പ്രസന്ഗിച്ച എന്റെ ജയരാജാ സമ്മതിക്കുന്നു നമിക്കുന്നു ഭവാനെ നിന്നെ. ജയകൃഷ്ണൻ മാഷെ ക്ലാസില് കയറി കൊന്ന ആ പാപക്കറ എന്റെ ജയരാജാ ഒരു പഠിപ്പുമുടക്ക് സമരവിരുധ പ്രസ്താവന കൊണ്ട് മലയാളികള് മറക്കുമെന്ന് കരുതിയെന്ഗിൽ വിഡ്ഢിത്തം. ഇതേ ജയരാജൻ ആണ് പറശ്ശിനിക്കടവ് മിണ്ടാപ്രാണികളെ തീയിട്ടു ചുട്ടു കൊന്നപ്പോൾ ജില്ലയിലെ നേതാവ്. ഇനി ഒരു പറ്റിക്കലും നടക്കില്ല ഭായി.
പഠിപ്പുമുടക്ക് സമരം അല്ല നിർത്തേണ്ടത്; നിർത്തേണ്ടത് നിങ്ങളുടെ പാർട്ടിയെ തന്നെയാ.തിരഞ്ഞെടുപ്പ് സമയത്ത് പിണറായി പ്രസംഗിച്ചു "എവിടെ കിട്ടാനാ മോഡിക്ക് സീറ്റ്. കേരളം പൂജ്യം തമിഴനാട് ആന്ധ്ര ഒറീസ്സ പൂജ്യം ഉത്തർപ്രദേശില് പോടി പോലും കാണില്ല.കർണാടകയില് പൊട്ടി പാളീസായി.അത് കൊണ്ട് കൊണ്ഗ്രെസ്സിനെ തോല്പിക്കാൻ അരിവാളിന് വോട്ടു കുത്തൂ." ജനങ്ങള് കുത്തി. മോഡിക്ക് 282. അരിവാളിനോ 9. പിണറായി ആയതു കൊണ്ട് ഇന്നും വിഡ്ഢിചിരിയുമായി ഇവിടെ അലയുന്നു. മറ്റാരെങ്ങിലും ആയിരുന്നെങ്കില് ക്യുബയിൽ(കമ്മ്യുണിസ്ടുകളുടെ കാശി) പോയി മൊട്ടയടിച്ചു തെണ്ടി ജീവിചെനെ.ഇനി 2016 കേരളത്തില് അസ്സെംബ്ലി ഇലെക്ഷൻ കഴിയുമ്പോഴേക്കും സി പി എമ്മിന്റെ ആത്മാവ് ആ ദേഹത്തെ വേര്പെട്ടു ചീനയിലോ ചന്ദ്രനിലോ പോകും. എന്നിട്ട് വേണം മനസമാധാനത്തോടെ നാട്ടിലിറങ്ങി നടക്കാൻ.
Subscribe to:
Posts (Atom)