Saturday, March 14, 2015

നാടക മത്സരം അവസാനിച്ചു: സി പി എമ്മിന് ഒന്നാം സ്ഥാനം

കേരളം കണ്ട ഏറ്റവും മികച്ച നാടക മത്സരംആയിരുന്നു 13 നു കേരള നിയമസഭയിലും പുറത്തും കണ്ടത്.
എല് ഡി എഫ് കൂടാരത്തില് നിന്നും മത്സരിച്ച നാടകങ്ങള് സി പി എമ്മിന്റെ "ശിവന് കുട്ടി മേശപ്പുറത്തു',
ജനത ദള്ളിന്റെ " ഞാന് ജമീല", സി പി ഐ യുടെ "ബിജി മോളെ തടയാനാരുണ്ട്", കെ ടി ജലീലിന്റെ "ഞമ്മക്ക്  കസേര ഹറാം" എന്നിവയായിരുന്നു. യു ഡി എഫ് ക്യാമ്പിലെ നാടകങ്ങള് മാണി സാറിന്റെ "നോട്ടടി യന്ത്രം", പി സി ജോര്ജിന്റെ "പൂഞ്ഞാര് രാജ", ശിവദാസന്  നായരുടെ "കെട്ടിപ്പുടി" എന്നിവയായിരുന്നു. മികച്ച നാടകമായി "ശിവന് കുട്ടി മേശപ്പുറത്തു' തിരഞ്ഞെടുത്തു. ശിവന് കുട്ടിയെ മികച്ച നടനായും ലതികയെ മികച്ച നടിയായും തിരഞ്ഞെടുത്തു. "തോളില് കടിയിലൂടെ' ജനങളുടെ കയ്യടി നേടിയ ജമീല പ്രകാശത്തിനും കസേര മറിച്ചിട്ട പ്രകടനത്തിന് ഇ പി ജയരാജനും (അവന് തന്നെ-പടിപ്പു മുടക്ക് സമരത്തിനെതിരെ കുട്ടി സഖാക്കളെ ഉപദേശിച്ച ലവന്) ജൂറിയുടെ പ്രത്യേക പരാമര്ശം.
അതിനിടെ ഈ നാടകം കളിക്കെതിരെ സഭക്ക് പുറത്തു പ്രകടനം നടത്തിയ യുവമോര്ച്ചക്കാരെ പോലീസ് തല്ലിച്ചതച്ചു. സമരം അവസാനിപ്പിച്ചു നിയമസഭ പരിസരം മാതൃകാപരമായി ശുചീകരിച്ച യുവമോര്ച്ച ക്കാര്ക്കെതിരെ പ്രമേയം ഐക്യകണ്ടേന നിയമസഭ പാസാക്കി.ശുചീകരണം നടത്തിയ  യുവമോര്ച്ചയുടെ പ്രവര്ത്തനം രാഷ്ട്രീയക്കാര്ക്ക് യോജിച്ചതല്ലന്നും  യുവമോര്ച്ചയെ  നിരോധിക്കണമെന്നും അച്യതാനന്ദന് ആവശ്യപ്പെട്ടു. യുവമോര്ച്ചയെ നിരോധിക്കെണ്ടാതില്ലെന്നും എന്താണ് വേണ്ടതെന്നു പോളിറ്റ് ബ്യുറോ തീരുമാനിക്കുമെന്നും പിണറായി പ്രഖ്യാപിച്ചു. യുവമോര്ച്ചയുടെ കാര്യത്തില് തീരുമാനിക്കാന് വി എസ്സിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നു പ്രകാശ് കാരാട്ട് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

No comments:

Post a Comment