Friday, July 25, 2014

മഹാത്മാ ഗാന്ധി കി ജയ്

മഹാത്മാ ഗാന്ധിയെ കൊന്നത് ആർ എസ് എസ്സെന്നു രാഹുൽ ഗാന്ധി കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പ്രസന്ഗിച്ചപ്പോൾ, ഞങ്ങളാണ് സ്വതന്ത്ര സമരത്തിന്റെ അവകാശികൾ എന്ന് ദിഗ്വിജയൻ പറഞ്ഞപ്പോൾ ഇവർ ഇതൊക്കെ ചെയ്യും എന്ന് നമ്മൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എം എൽ എ ഹോസ്റ്റലിൽ മുറിയെടുത്തു കൊടുക്കുന്നത് നീലച്ചിത്ര ബ്ലാക്ക്‌ മെയിൽ കേയ്സിലെ പ്രധാന പ്രതിക്ക്.ഒന്നും രണ്ടും ദിവസമല്ല ആഴ്ച്ചകളോളം! നീലച്ചിത്രങ്ങളിൽ ഒരു പ്രധാന നടൻ ചെറുപ്പക്കാരനായ പാർടി മുൻ കേന്ദ്രമന്ത്രി അത്രേ-ഭലേ ഭേഷ് -മഹാത്മാ ഗാന്ധി കി ജയ് !  
മഹാത്മാ ഗാന്ധി അർദ്ധനഗ്നയായ യുവതിക്ക് സ്വന്തം വസ്ത്രം നഗ്നത മറക്കാൻ കൊടുത്തപ്പോൾ ഇവിടെ ഉണ്ണിത്താന്റെ മുണ്ട് ഊരി വലിച്ചു കൊണ്ടുപോയത് പാർട്ടിക്കാരു തന്നെ. രാഹുൽ ഗാന്ധിയുടെ പ്രായത്തിലുള്ള ഒരു ചെറുപ്പക്കാരൻ അഖിലേന്ത്യാ നേതാവ് സ്വന്തം ഭാര്യയെ തന്തൂരി അടുപ്പിലിട്ടു ചുട്ടു കൊന്നാപ്പോൾ ആയിരങ്ങളെ വെടി വച്ച് കൊന്ന ജനറൽ ഡയർ പോലും നാണിച്ചിരിന്നിരിക്കണം. പ്രധാനമന്ത്രിയാക്കാൻ കച്ച കെട്ടിയിറങ്ങിയ വേറൊരു ഗാന്ധിയൻ നേതാവുണ്ട് പാർട്ടിക്ക്-ഇന്ത്യക്കാരുടെ ഭാഗ്യം കൊണ്ട് മാത്രം ആ ദുരന്തം സംഭവിച്ചില്ല- അതെ ആ നേതാവ് ഗവർണർ ആയി. പ്രായം 80 ആയിട്ടും ദിവസവും 'കാൾ ഗേൾസിന്റെ' കൂടെയായിരന്നത്രേ കിടത്തം. ആ നാരായണ ദത്തൻ ഒടുവിൽ ഒരു പാർടിക്കാരി നേതാവിന്റെ മകനെ സ്വന്തം മകനായി അന്ഗീകരിച്ചപ്പോൾ(കോടതി വിധിയും ഡി എൻ എ ടെസ്റ്റ്‌ ഒക്കെ വേണ്ടി വന്നെങ്ങിലും) മഹാത്മാ ഗാന്ധി സബർമതി ആശ്രമത്തിൽ നിന്നല്ല ഈ ലോകത്ത് നിന്ന് തന്നെ ഓടിപ്പോയിട്ടുണ്ടാകും. 

No comments:

Post a Comment