Friday, March 6, 2015

കേജ്രിവാല് ബെങ്ങലുരുവില്

 കേജ്രിവാള്  ബെങ്ങലുരുവില് വന്നപ്പോളു  ആം ആദ്മിയില് നിന്നും ബഡാ ആദ്മിയിലേക്ക് മതം മാറിയത് മാധ്യമങ്ങള്ക്ക് വാര്ത്തയായില്ല. മാധ്യമങ്ങള്ക്ക് താല്പര്യം കേരളത്തിലും മറ്റു ചില പ്രദേശങ്ങളിലും നടക്കുന്ന ഘര് വാപസ്സി ആണല്ലോ. അവശ ഹിന്ദു വിഭാഗങ്ങളിലെ ജനങ്ങളെ പറ്റിച്ചു മതം മാറ്റുകയും അവര് അത് തിരിച്ചറിഞ്ഞപ്പോള് സ്വധര്മത്തിലേക്ക് മടങ്ങി വരുന്നതുമാണല്ലോ ഘര് വാപസ്സി.  കേജ്രിവാള്  ആരാ മോന്? കഴിഞ്ഞ വര്ഷം സത്യപ്രതിന്ജക്ക് മെട്രോ വണ്ടിയില് ടിക്കറ്റ്‌ എടുത്തു പോയ കേജ്രിവാള് ബന്ഗുലുരുവില് ഇറങ്ങി ആശുപത്രിയിലേക്ക് പോകുമ്പോള് പിറകിലും മുൻപിലുമായി 35 വാഹനങ്ങള്. വി ഐ പി കള് പോലും അന്ധാളിച്ചു പോയി. അത് കൊണ്ടും തീര്ന്നില്ല.  ആം ആദ്മികള് ടോള് ബൂത്തില് ക്യു നിക്കുമ്പോള് കേജ്രിവാള് ചേട്ടന് കാശും കൊടുക്കാതെ ആം ആദ്മികൾക്ക് ടാറ്റായും കൊടുത്തു ഒരു പോക്ക്.
കേജ്രിവാള് ചേട്ടന് മിടുക്കനാ. മോഡി പല തവണ പറഞ്ഞിട്ടും ചുമക്കു ചികിലസക്ക് മടി കാണിച്ച വിരുതന് പാര്ട്ടിയില് വിമതന്മാരെ ഒതുക്കാന് എല്ലാ പദ്ധതികളും തയ്യാറാക്കി ബങ്ങലുരുവിലെക്കു ഒരു മുങ്ങല്. കൊണ്ഗ്രെസ്സിലെ വലിയ കളിക്കാര് പോലും അമ്പരന്നു പോയി. ഇന്നലെ രാഷ്ട്രിയത്തിലേക്ക് വന്ന ഈ പീരപയ്യന് ആള് കേമനാണല്ലോ.
ലോകസഭ തിരഞ്ഞെടുപ്പില് ഫലം വന്നപ്പോള് കേജ്രിവാള് ചേട്ടന്കാര്യം മനസ്സിലായി. ഈ പരിപ്പ് എവിടെയും വേവില്ല;ദില്ലി ഒഴികെ. മോഡിജിയുടെ ആദ്യ പ്രകടനം കൂടി കണ്ടപ്പോള് ഉറപ്പിച്ചു. ദില്ലിക്ക് പുറത്തു സ്വപ്നം പോലും കാണണ്ട എന്ന്. ദില്ലിയില് രാത്രിക്ക് ആഫ്രിക്കകാരിയുടെ മൂത്രമൊഴി നിര്തിച്ച സോമനാഥ ഭാരതിയും എന്ത് പൊട്ടത്തരവും വിളിച്ചു പറയാനു ഒരു ഉളുപ്പുമില്ലാത്ത ആശുതോഷും ഒക്കെ ഉള്ളപ്പോള് ആര്ക്ക് വേണം യോഗെന്ദ്രന്? ആര്ക്ക് വേണം പ്രശാന്തന്? ഇവര് ഒരു ബാധ്യത മാത്രമല്ല ശല്യവുമാണ്‌. ഇപ്പോള് തന്നെ അവര് ആവശ്യപെട്ടതെന്താ-കഴിഞ്ഞ ദില്ലി തിരഞ്ഞെടുപ്പില് കിട്ടിയ സംഭാവ്വനയുടെയും ചിലവിന്റെയും കണക്കു.തീര്ന്നില്ല-കുറച്ചു ആം ആദ്മി എം എല് എ മാര് തിരഞ്ഞെടുപ്പില് മദ്യവും കാശും കൊടുത്തു വോട്ടു വാങ്ങിയത് അന്വേഷിക്കണം പോലും! സഹിക്കാനു പറ്റുമോ കേജ്രിവാള് അണ്ണന്. പിടിച്ചു പുറത്താക്കി രണ്ടെണ്ണതിനെയും.
ഭരണത്തില് വന്നിട്ട് മാസം ഒന്നാകുന്നു.ലോക്പാലിനെ കുറിച്ച് മിണ്ടുന്നില്ല. സൗജന്യ വയ്ഫയ് പിന്നെ പറയണ്ട. ഇപ്പോള് സുഖ ചികിത്സ-ഇങ്ങു ദൂരെ ബന്ഗുലുരുവില്! നമിക്കുന്നു അണ്ണാ- ആം ആദ്മിയുടെ പേരും പറഞ്ഞു വോട്ടു വാങ്ങി ഇത് തന്നെ ചെയ്യണം.

No comments:

Post a Comment